പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.

പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.
Sep 6, 2026 10:58 AM | By PointViews Editor

        തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരള പോലീസ് ഗെയിംസ് ആൻ്റ് അതിലറ്റിക്സ് ന്റെ ഭാഗമായി കാസർഗോഡ് നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എത്തി അവസാനിക്കും. കേരള പൊലീസിന്റെ ലഹരിവിരുദ്ധ പരിപാടിയായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യെ ടു സ്പോർട്സ് നോ ടു ഡ്രഗ്സ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ദീപശിഖാ യാത്ര. ദീപശിഖയ്ക്ക് കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി ഉമേഷ് ഗോയലിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ, തളിപ്പറമ്പ എന്നിവിടങ്ങളിൽ ദീപശിഖയെ ആനയിച്ചു കൊണ്ട് ബൈക്ക് റാലി സംഘടിപ്പിച്ചു. പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ എംഎൽഎ പരിപാടി ഉത്ഘാടനം ചെയ്തു. പയ്യന്നൂർ ഡിവൈഎസ്പി മണി, പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ്‌ കെ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

തളിപ്പറമ്പിൽ വച്ച് നടന്ന സ്വീകരണ സമ്മേളനം ടി.കെ.ഗോവിന്ദൻ എംഎൽഎ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ ഇന്ത്യൻ വോളി ബോൾ ടീം ക്യാപ്റ്റൻ ജോബി ജോസഫ് വിശിഷ്ടഥിതി ആയി.നഗര സഭ ചെയർമാൻ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ ഡി വൈ എസ് പി ടി.പി. സുമേഷ് സ്വാഗതം പറഞ്ഞു. പേരാവൂർ ഡിവൈഎസ്പി എ.വി.ജോൺ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട്, പട്ടുവം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.കെ.ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. ടോപ് സിംഗർ ഫെയിം ബാലതാരം റാനിയ റഫീഖ് ചടങ്ങിൽ മുഖ്യഥിതി ആയിരുന്നു. ജില്ലയിലെ വിവിധ സ്കൂൾ, കോളേജുകളിലെ എസ്പിസി , എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിന് തളിപ്പറമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീഹരി നന്ദി അർപ്പിച്ചു.

Kannur Rural Police welcomed the Police Games and Athletics Torch Relay.

Related Stories
ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

Sep 25, 2026 11:17 AM

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന്...

Read More >>
മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു

Sep 25, 2026 06:42 AM

മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു

മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ...

Read More >>
പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

Sep 25, 2026 05:03 AM

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ...

Read More >>
സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

Sep 23, 2026 09:45 AM

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം...

Read More >>
മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

Sep 23, 2026 06:57 AM

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ...

Read More >>
ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

Sep 22, 2026 08:44 AM

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ്...

Read More >>
Top Stories